ഗര്‍ഭാശയഗള കാന്‍സറും (സെര്‍വിക്കല്‍ കാന്‍സര്‍) ഇന്ത്യയും


ഗര്‍ഭാശയഗള കാന്‍സറും (സെര്‍വിക്കല്‍ കാന്‍സര്‍) ഇന്ത്യയുംഗര്‍ഭാശയഗള കാന്‍സര്‍ (സെര്‍വിക്കല്‍ കാന്‍സര്‍), സ്തനാര്‍ബ്ബുദം എന്നിവയാണ് ഇന്ത്യയില്‍ സ്ത്രീകളുടെ ഇടയില്‍ കാന്‍സറുമായി ബന്ധപ്പെട്ട് ഏറ്റവും കൂടുതല്‍ മരണത്തിന് ഇടയാക്കുന്നത്. ലോകത്ത് ഗര്‍ഭാശയഗള കാന്‍സര്‍ (സെര്‍വിക്കല്‍ കാന്‍സര്‍) മൂലം മരിക്കുന്ന 4 സ്ത്രീകളില്‍ ഒരാള്‍ ഇന്ത്യാക്കാരിയാണ്. വാസ്തവത്തില്‍ ഓരോ വര്‍ഷവും ഇന്ത്യയില്‍ 1,22,000 -ലധികം സ്ത്രീകള്‍ക്കാണ് ഗര്‍ഭാശയഗള കാന്‍സര്‍ (സെര്‍വിക്കല്‍ കാന്‍സര്‍) പിടിപെടുന്നത്.ഇത് 67,000 -ല്‍പരം മരണങ്ങള്‍ക്ക് ഇടവരുത്തുകയും ചെയ്യുന്നു.എന്താണ് ഗര്‍ഭാശയഗള കാന്‍സര്‍ (സെര്‍വിക്കല്‍ കാന്‍സര്‍) ?

ഗര്‍ഭാശയഗളത്തില്‍ ( സെര്‍വിക്ക്സ്)

ഉണ്ടാകുന്ന കാന്‍സറാണ് ഗര്‍ഭാശയഗള കാന്‍സര്‍ (സെര്‍വിക്കല്‍ കാന്‍സര്‍).

ഗര്‍ഭപാത്രത്തിന്റെ പ്രവേശനദ്വാരത്തില്‍ സ്ഥിതി ചെയ്യുന്ന ഭാഗമാണ് ഗര്‍ഭാശയഗളം. ഇത് ഇന്‍ഫെക്ഷനുകള്‍ ഗര്‍ഭപാത്രത്തിലേക്ക് എത്തുന്നത് തടയുന്നു.ഗര്‍ഭാശയഗള കാന്‍സര്‍ (സെര്‍വിക്കല്‍ കാന്‍സര്‍) ആര്‍ക്കാണ് പിടിപെടാന്‍ സാദ്ധ്യതയുള്ളത് ?

ഭാവിയിലേക്ക് ഗര്‍ഭാശയഗള കാന്‍സറിലേക്ക് (സെര്‍വിക്കല്‍ കാന്‍സര്‍) നയിച്ചേക്കാവുന്ന HPV (ഹ്യൂമണ്‍ പാപ്പിലോമ വൈറസ് )ഇന്‍ഫെക്ഷന്‍ പിടിപെടാന്‍ ഏറ്റവും കൂടുതല്‍ സാദ്ധ്യത യുവതികളായ സ്ത്രീകള്‍ക്കാണ്. എങ്കിലും ഏത് പ്രായത്തിലുള്ള സ്ത്രീകള്‍ക്കും ഗര്‍ഭാശയഗള കാന്‍സര്‍ (സെര്‍വിക്കല്‍ കാന്‍സര്‍) പിടിപെടാം. അതുകൊണ്ട് പെണ്‍കുട്ടികളെ കഴിവതും നേരത്തെ അതില്‍ നിന്ന് സംരക്ഷിക്കുന്നതാണ് ഉത്തമം.കാരണം

ഗര്‍ഭാശയത്തെ ബാധിക്കുന്ന ഹ്യൂമന്‍ പാപ്പിലോമ വൈറസ് (HPV) എന്ന വൈറസ് ആണ് ഗര്‍ഭാശയഗള കാന്‍സറിന് (സെര്‍വിക്കല്‍ കാന്‍സര്‍) കാരണമാകുന്നത്. വളരെ സാധാരണമായ ഈ വൈറസ് ജനനേന്ദ്രിയ ഭാഗത്തെ സമ്പര്‍ക്കത്തിലൂടെ പകരുന്നു.

എല്ലാ HPV ഇന്‍ഫെക്ഷനുകളും കാന്‍സറിന് കാരണമാകാറില്ല.മാത്രമല്ല ഈ കാന്‍സര്‍ പാരമ്പര്യമായി ഉണ്ടാകുന്നതുമല്ല. HPV ഇന്‍ഫെക്ഷന്‍ മിക്കവാറും തനിയെ ഭേദമാകുമെങ്കിലും ചിലത് കാന്‍സറിലേക്ക് നയിക്കുന്നു.ഗര്‍ഭാശയഗള കാന്‍സര്‍ (സെര്‍വിക്കല്‍ കാന്‍സര്‍) എങ്ങിനെയാണ് കണ്ടുപിടിക്കുക?

ഗര്‍ഭാശയഗള കാന്‍സര്‍ (സെര്‍വിക്കല്‍ കാന്‍സര്‍) പൊതുവെ മൂര്‍ഛിച്ച ഘട്ടത്തില്‍ എത്തുന്നതുവരെ അതിന് ലക്ഷണങ്ങളൊന്നും കാണാറില്ല.

സ്‌ക്രീനിംഗ് ടെസ്റ്റുകള്‍ക്ക് (ഉദാ: പാപ് സ്മിയര്‍ ടെസ്റ്റ് ) ഗര്‍ഭാശയ കാന്‍സര്‍ (സെര്‍വിക്കല്‍ കാന്‍സര്‍) ഉണ്ടാക്കുന്ന ഇന്‍ഫെക്ഷന്റെ പ്രാരംഭ ലക്ഷണങ്ങള്‍ കണ്ടുപിടിക്കാന്‍ കഴിയും. പക്ഷെ സ്‌ക്രീനിംഗ് കൊണ്ട് HPV ഇന്‍ഫെക്ഷന്‍ പിടിപെടുന്നത് തടയാന്‍ കഴിയില്ല.ശുഭവാര്‍ത്ത!

ഗര്‍ഭാശയഗള കാന്‍സറില്‍ (സെര്‍വിക്കല്‍ കാന്‍സര്‍) നിന്ന് ഇപ്പോള്‍ സംരക്ഷണം സാധ്യമാണ്.സ്‌ക്രീനിംഗിനോടൊപ്പമുള്ള HPVവാക്‌സിനേഷന്‍ ഗര്‍ഭാശയഗള കാന്‍സറിനെതിരെ (സെര്‍വിക്കല്‍ കാന്‍സര്‍) സാദ്ധ്യമായ ഏറ്റവും മികച്ച സംരക്ഷണം പ്രദാനം ചെയ്യുന്നു.ആര്‍ക്കാണ് വാക്‌സിനേഷന്‍ നല്‍കേണ്ടത് ?

കഴിവതും നേരത്തെ കൗമാരപ്രായക്കാരായ പെണ്‍കുട്ടികള്‍ക്ക് വാക്‌സിനേഷന്‍ നല്‍കുന്നതാണ് ഉത്തമം. വാക്‌സിനേഷനോട് മികച്ച പ്രതികരണം സൃഷ്ടിക്കാന്‍ ഇത് സഹായിക്കും.എന്നാല്‍ ഗര്‍ഭാശയ കാന്‍സര്‍ (സെര്‍വിക്കല്‍ കാന്‍സര്‍) പിടിപെടാനുള്ള സാദ്ധ്യത എല്ലാ സ്ത്രീകള്‍ക്കും ഉള്ളതിനാല്‍ വാക്‌സിനേഷന്‍ നിങ്ങള്‍ക്കും നല്ലതാണോ എന്ന കാര്യം ഡോക്ടറോട് ചോദിക്കുക.വാക്‌സിനേഷന്‍ എങ്ങിനെയാണ് നല്‍കുക?

വാക്‌സിനേഷന്‍ 6 മാസത്തെ കാലയളവില്‍ 3 ഇന്‍ജെക്ഷനുകളായാണ് നല്‍കുക.ഗര്‍ഭാശയഗള കാന്‍സറിനെ (സെര്‍വിക്കല്‍ കാന്‍സര്‍)പ്രതിരോധിക്കുന്ന HPV വാക്‌സിന്‍ നിങ്ങളുടെ തൊട്ടടുത്ത SBM ഹോസ്പിറ്റലില്‍ ലഭ്യമാണ്. For vaccination: 75919 68006, 75919 68008